എ സി മൊയ്തീന്റെ വീ്ട്ടിലെ ഇ ഡി പരിശോധന അവസാനിച്ചു

തൃശൂര്‍  | മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പരിശോധന കഴിഞ്ഞ് വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

കരുവന്നൂര്‍ സഹകരണ ബേങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇ ഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച രാവിലെയാണ് പരിശോധനക്കെത്തിയത്. എ സി മൊയ്തീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഇ ഡിക്കൊപ്പമുണ്ടായിരുന്നു. കരിവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. കേസിലെ പരാതിക്കാരന്‍ സുരേഷ്, പ്രതികളായ ബിജു കരീം, ജില്‍സ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് സൂചന

 



source https://www.sirajlive.com/ed-inspection-at-ac-moithin-39-s-house-is-over.html

Post a Comment

أحدث أقدم