കോഴിക്കോട് | നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട്ട് കേന്ദ്ര സംഘം എത്തി. ഇന്നലെ സ്ഥിരീകരിച്ച ഒരാള്‍ അടക്കം മൂന്നു പേരാണു ചികിത്സയിലുള്ളത്. ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിപ്പ ബാധിച്ച മരിച്ചയാളുടെ മകനാണ് ഈ കുട്ടി. 11 പേരുടെ പരിശോധന ഫലം ഇന്നു വരും.
തിരുവനന്തപുരത്ത് ഒരാള്‍ക്കു നിപ സംശയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തോന്നക്കലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു നിപ ഇല്ലെന്നു സ്ഥിരീകരിച്ചു. ഡന്റല്‍ കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ ബൈക്കില്‍ പോവുമ്പോള്‍ വവ്വാല്‍ ഇടിച്ചതോടെയാണ് നിപ സംശയിച്ചത്. കടുത്ത പനി ബാധിതനായ ഇയാള്‍ക്ക് പരിശോധന നെഗറ്റീവായതോടെ ആശ്വാസമായി. 2018 ല്‍ നിപ ഭീതിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ തോന്നക്കലില്‍ ആരംഭിച്ച വൈറോളജി ലാബില്‍ ആദ്യമായി നടത്തിയ നിപ ടെസ്റ്റാണ് നെഗറ്റീവായിരിക്കുന്നത്.
കടുത്ത മുന്‍ കരുതലും ജാഗ്രതയും കൊണ്ട് നിപ ഭീതിയെ മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടത് ആശ്വാസകരമായി. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.
ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണു വിവരം. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകള്‍ മൂന്നായത്. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍.
ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയപ്പോള്‍ നിലവില്‍ ആകെ 706 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരുമാണ് ഉള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെയും ചേര്‍ത്താണ് 706 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തിലാണ്.
source https://www.sirajlive.com/nipah-central-team-reached-kozhikode-the-test-results-of-11-people-will-come-today.html
Post a Comment