ചെന്നൈ | സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർത്താൽ മാത്രം പോര, നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്നും തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന സനാതൻ നിർമ്മാർജ്ജന പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
ചില കാര്യങ്ങളെ എതിർത്താൽ മാത്രം പോര ഉന്മൂലനം ചെയ്യുകൂടി വേണം. ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ സാധിക്കൂ. അതുപോലെയാണ് സനാതന ധർമവും. അതിനെ എതിർത്താൽ പോര നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്നത് സംസ്കൃത പദമാണെന്നും മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥമെന്നും ഉദയനിധി പറഞ്ഞു.
അതേസമയം, ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നു. സനാതന ധർമത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിർമാർജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, രാജ്യത്തെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കോൺഗ്രസ് ഇതുസംബന്ധിച്ച വിവാദങ്ങളിൽ നിന്ന് വിട്ടു നിന്നു. മറ്റൊരാളുടെ പ്രസ്താവനയുടെ ഉത്തരവാദിത്തം ഞങ്ങൾക്ക് ഏറ്റെടുക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു. ആരുടെയും മതവികാരം വ്രണപ്പെടുത്തുന്നതിൽ കോൺഗ്രസ് വിശ്വസിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിനെതിരെ ഒരു അഭിഭാഷകൻ ഡൽഹി പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. .
source https://www.sirajlive.com/sanatana-dharma-is-like-dengue-and-malaria-udaynidhi-stalin-said-that-if-he-opposes-he-should-be-eradicated.html
Post a Comment