നിപ്പാ ഭീതി; കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് | നിപ്പാ ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ മരുതോങ്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 12, 13, 14 വാര്‍ഡുകളും കള്ളാട് വാര്‍ഡിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ ഒന്ന്, രണ്ട്, 13, 14 വാര്‍ഡുകളും തിരുവള്ളൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും അടച്ചു.

2018 മെയിലാണ് കേരളത്തില്‍ ആദ്യമായി നിപ്പാ സ്ഥിരീകരിച്ചത്. അന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേര്‍ മരിച്ചിരുന്നു. 2019ല്‍ എറണാകുളത്ത് ഒരു കുട്ടിക്ക് നിപ്പാ സ്ഥിരീകരിച്ചെങ്കിലും ചികിത്സിച്ച് ഭേദമാക്കാനായി. 2021ല്‍ വീണ്ടും നിപ്പാ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഒരു ജീവന്‍ നഷ്ടമായി.

മാസ്‌ക് ഉചിതം
എല്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോകോള്‍ മുന്‍കരുതലുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിക്കണം. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

 

 

 



source https://www.sirajlive.com/nipah-scare-containment-zones-announced.html

Post a Comment

Previous Post Next Post