നിപ്പാ: വവ്വാലുകളുടെയും പന്നികളുടെയും പരിശോധനാ ഫലം നെഗറ്റിവ്

കോഴിക്കോട് | നിപ്പായുമായി ബന്ധപ്പെട്ട് പരിശോധനക്കയച്ച വവ്വാലുകളുടെയും പന്നികളുടെയും മറ്റും സ്രവ സാമ്പിള്‍ ഫലം നെഗറ്റിവ്. ആറ് വവ്വാലുകളുടേതുള്‍പ്പെടെയുള്ള 42 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്.

ഭോപാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കയച്ച സാമ്പിളുകളിലാണ് നിപ്പാ വൈറസ് ഇല്ലെന്ന് കണ്ടെത്തിയത്.

നിപ്പായുടെ ഉറവിട പ്രദേശത്തെ വവ്വാലുകളില്‍ നിന്നും വളര്‍ത്തു മൃഗങ്ങളില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. കുറ്റ്യാടി ജാനകിക്കാടിനടുത്ത് നിന്ന് ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നികളുടെ സാമ്പിളുകളും പരിശോധിച്ചവയില്‍ ഉള്‍പ്പെടും.

 



source https://www.sirajlive.com/nipah-bats-and-pigs-tested-negative.html

Post a Comment

Previous Post Next Post