കൊച്ചി | വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്കു ചെയ്തിന്റെ പേരില്‍ ഹൈക്കോടതി സെക്ഷന്‍ ഓഫിസര്‍ സഹോദരനെ വെടിവച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48). അനുജന്‍ ഹൈക്കോടതി സെക്ഷന്‍ ഓഫിസര്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്‍കി.
ഇതേചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
source https://www.sirajlive.com/high-court-section-officer-shot-dead-his-brother.html
إرسال تعليق