ഇടുക്കി | ഇടുക്കി അണക്കെട്ടില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ ഒറ്റപ്പാലത്തുകാരനായ ഒരാളെത്തി താഴുകളിട്ടു പൂട്ടിയ സംഭവത്തിലാണ് നടപടി. ഇയാള്‍ ഡാമില്‍ എത്തിയ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതിയെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യം പോലീസിന്റെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
source https://www.sirajlive.com/security-lapse-at-idukki-dam-six-policemen-suspended.html
إرسال تعليق