യൂജിന്‍ | ഡയമണ്ട് ലീഗ് ഫൈനലില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. രണ്ടാം ശ്രമത്തിലെ 83.80 മീറ്റര്‍ ദൂരത്തോടെയാണ് രണ്ടാം സ്ഥാനം നേടിയത്. അഞ്ച് തവണയാണ് അദ്ദേഹം ജാവലിന്‍ എറിഞ്ഞത്.
84.24 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ചെക്ക് റിപബ്ലിക്കിന്റെ ജേക്കബ് വാദ്ലിച്ചിനാണ് സ്വര്‍ണം. അവസാന ശ്രമത്തിലാണ് ജേക്കബ് ഈ ദൂരം താണ്ടിയത്. കഴിഞ്ഞ തവണത്തെ ഡയമണ്ട് ലീഗ് ചാമ്പ്യന്‍സ് കിരീടം ചോപ്ര നിലനിര്‍ത്തി ചരിത്രം സൃഷ്ടിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ടായിരുന്നു.
കിരീടം നിലനിര്‍ത്താനാണ് അദ്ദേഹം ഇന്ന് ഇറങ്ങിയത്. കഴിഞ്ഞ മാസം ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ ഒളിംപിക്സ് സ്വര്‍ണ ജേതാവാണ് നീരജ് ചോപ്ര.
source https://www.sirajlive.com/diamond-league-final-neeraj-choprak-silver.html
إرسال تعليق