സഹോദരിമാര്‍ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്‍

പാലക്കാട് | ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാര്‍ വീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്.

കവര്‍ച്ചാ ശ്രമത്തിനിടെ കൊലനടത്തിയെന്നാണു പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠന്‍ (48) കുറ്റം സമ്മതിച്ചു.
നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ഉള്‍വശം തീയും പുകയും കൊണ്ടു നിറഞ്ഞിരുന്നു.

ഇതിനിടയിലാണ് ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് നാട്ടുകാര്‍ കണ്ടത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഷൊര്‍ണൂര്‍ പോലീസിനു കൈമാറി. അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചു വീട്ടിനുള്ളിലേക്കു പ്രവേശിക്കുമ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു.

തീ കത്തുന്നത് കണ്ട് അങ്ങോട്ട് ഓടിക്കയറിയതാണ് എന്നായിരുന്നു അപരിചിതന്‍ പറഞ്ഞത്. പോലീസ് ഈ വിശദീകരണം മുഖവിലക്കെടുക്കാതെ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

 



source https://www.sirajlive.com/the-incident-in-which-the-sisters-were-burnt-to-death-was-murder-accused-in-custody.html

Post a Comment

Previous Post Next Post