തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് വായ്പ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇരുവഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയില്‍ മൊയ്തീനുള്ളതാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. കരുവന്നൂരില്‍ നിന്ന് തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.
നാണം കെട്ട ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് പിണറായി വിജയനെ ജയിലില്‍ കിടക്കാതെ രക്ഷിച്ചത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ അവര്‍ സിപിഎമ്മിനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആ സന്ധിയില്‍ പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നു. ലാവലിന്‍ കേസ് 37 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. പിണറായി വിജയന്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ്. ആരാണ് നിങ്ങള്‍ക്ക് ഭീഷണി. ആരാണ് നിങ്ങളുടെ പുറകെ വരുന്നത്. ഒരു പട്ടിയും വരുന്നില്ല. സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ജനങ്ങളുടെ പണം ചെലവഴിക്കേണ്ട- കെ സുധാകരന്‍ പറഞ്ഞു.
source https://www.sirajlive.com/if-iruvanjipuzha-is-for-the-arabian-sea-viyyur-jail-motheena-k-sudhakaran.html
إرسال تعليق