ബെംഗളൂരു ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയോടും തോറ്റ് പാകിസ്ഥാന്‍. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരഹാജയമാണ് പാകിസ്ഥാനിത്. ഇന്ത്യയോടാണ് നേരത്തെ പാകിസ്ഥാന്‍ പരാജയപ്പെട്ടത്. 62 റണ്‍സിനാണ് ഓസീസ് ജയം. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ വച്ചു.
പാകിസ്ഥാന്‍ 45.3 ഓവറില്‍ 305 റണ്‍സില്‍ അവസാനിച്ചു. പാക് ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പോരാട്ടം നയിച്ചത്. ഇരു ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറിയും നേടി. ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് മുതല്‍ കളി മെല്ലെ ഓസീസ് വരുതിയിലേക്ക് മാറി. 61 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സെടുത്ത് ഓപ്പണര്‍ അബ്ദുല്ല ഷഫീഖാണ് ആദ്യം മടങ്ങിയത്. 20 റണ്‍സ് കൂടി ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും രണ്ടാം ഓപ്പണറും മടങ്ങി. ഇമാം ഉള്‍ ഹഖ് 71 പന്തില്‍ പത്ത് ഫോറുകള്‍ സഹിതം 70 റണ്‍സെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം 259 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് കളം വിട്ടത്.വെടിക്കെട്ട് ബാറ്റിങാണ് ഓസീസ് ഓപ്പണര്‍മാര്‍ നടത്തിയത്. വാര്‍ണറും മാര്‍ഷും സെഞ്ച്വറി നേടി കളം വിട്ടു. വാര്‍ണര്‍ 124 പന്തില്‍ 14 ഫോറും ഒന്‍പത് സിക്സും സഹിതം നേടിയത് 163 റണ്‍സ്.
source https://www.sirajlive.com/australia-beat-pakistan-by-62-runs.html
Post a Comment