ഗസ്സ സിറ്റി | ഹമാസിനെതിരായ ഇസ്‌റാഈല്‍ യുദ്ധത്തില്‍ മരണം 7,000 കടന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടന്നൊണ് ഹമാസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 2000ത്തില്‍ ഏറെ കുട്ടികളാണ്.
യൂറോപ്യന്‍ യൂണിയന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയില്‍ സുരക്ഷിതമായും തടസമി ല്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. ഫലസ്തീനെ നാമാവ ശേഷമാക്കും വരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്‌റാഈല്‍.
യുദ്ധത്തില്‍ യു എസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പു നല്‍കി. ഇസ്‌റാഈലിന്റെ വ്യോമാക്രമണം മൂലം രക്ഷാപ്രവര്‍ത്തനം കാര്യമായി വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണു യു എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നത്.
source https://www.sirajlive.com/death-toll-in-gaza-passes-7000-hamas-says-50-hostages-killed.html
إرسال تعليق