കല്‍പ്പറ്റ | മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ശക്തമായി നടക്കുന്നതിനിടെ വയനാട് മക്കിമലയില്‍ അഞ്ചംഗ സംഘം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചും വനമേഖലയില്‍ നിരീക്ഷണം തുടരുന്നതിനിടയിലാണ് അഞ്ചംഗ സംഘം എത്തിയത്.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലക്ക് ഒന്നര കിലോമീറ്റര്‍ അകലെയാണ് മക്കിമല. തണ്ടര്‍ബോള്‍ട്ടും പോലീസും തോട്ടംമേഖലയിലും വനമേഖലയിലും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസം എ ഡി ജി പി എം ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ മക്കിമലയിലെ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റ് സംഘം ഒന്നരമണിക്കൂറോളം റിസോര്‍ട്ടില്‍ ചെലവഴിച്ചു. ഇവിടുത്തെ ജീവനക്കാരന്റെ ഫോണ്‍ വാങ്ങിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താക്കുറിപ്പ് അയച്ചത്. അരിയും മറ്റു സാധനങ്ങളും വാങ്ങിയശേഷമാണു സംഘം തോട്ടത്തിലൂടെ വനത്തിലേക്കു പോയത്.
source https://www.sirajlive.com/after-intensifying-the-search-the-maoists-reappeared.html
Post a Comment