ആലപ്പുഴ | തട്ടം പരാമര്‍ശത്തില്‍ അഡ്വ.കെ അനില്‍കുമാറിനെ തള്ളി എ എം ആരിഫ് എംപി. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് എ എം ആരിഫ് ഷെയര്‍ ചെയ്തു. തട്ടം വിഷയത്തില്‍ അനില്‍ കുമാറിന്റേത് സിപിഎം നിലപാടല്ലെന്നുംവ്യക്തിയുടെ അബദ്ധം പാര്‍ട്ടി തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു
കേരളത്തിലെ 26ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യകലാ സാംസ്കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മതസാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു
source https://www.sirajlive.com/floor-reference-am-arif-mp-rejected-anil-kumar.html
Post a Comment