ന്യൂഡല്‍ഹി | രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മവാര്‍ഷികം ലോകം സമുചിതമായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റേത് കാലത്തേക്കാളും മഹാത്മാ ഗാന്ധിയെ ഓര്‍ക്കേണ്ട സമയമാണിത്. ഗാന്ധിജിയുടെ ജന്മവാര്‍ഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാവിലെ ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ഇന്ന് രാജ്ഘട്ടിൽ ഒത്തുചേരുന്നുണ്ട്. ഭാവി പരിപാടികളുടെ പ്രഖ്യാപനവുമുണ്ടാകും.
ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. 2007ലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിൽ സ്വച്ഛ് ഭാരതും ആചരിക്കുന്നുണ്ട്. ശുചീകരണ യജ്ഞമാണിത്. ഇന്നലെ പ്രധാനമന്ത്രി സ്വച്ഛ് ഭാരതിൻ്റെ ഭാഗമായി ശുചീകരണത്തിൽ പങ്കെടുത്തിരുന്നു. 1948 ജനുവരി 30ന് ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണിന്ന്.
source https://www.sirajlive.com/e0-b4-97-e0-b4-be-e0-b4-a8-e0-b5-8d-e0-b4-a7-e0-b4-bf-e0-b4-b8-e0-b5-8d-e0-b4-ae-e0-b4-b0-e0-b4-a3-e0-b4-af-e0-b4-bf-e0-b4-b2-e0-b5-8d-e2-80-8d-e0-b4-b2-e0-b5-8b-e0-b4-95-e0-b4-82-e0-b4-87.html
Post a Comment