തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധന-ഇ വി ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് മില്‍മയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും (എച്ച് പി സി എല്‍) തമ്മില്‍ കരാര്‍ രൂപവത്കരിച്ചു. മില്‍മയുടെ അധീനതയില്‍ ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, പുന്നപ്ര എന്നിവിടങ്ങളിലാണ് 20 വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ഇന്ധന-ഇ വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് മില്‍മക്കായിരിക്കും. പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി (സി എഫ് പി പട്ടണക്കാട്), സെന്‍ട്രല്‍ പ്രോഡക്ട്‌സ് ഡയറി (സി പി ഡി പുന്നപ്ര) എന്നിവിടങ്ങളിലുള്ള മില്‍മയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക.
പട്ടം മില്‍മ ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണിയുടെയും എച്ച് പി സി എല്‍ ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ് ഓഫ് സൗത്ത് വെസ്റ്റ് സോണ്‍ റീട്ടെയില്‍) എം സന്ദീപ് റെഡ്ഡിയുടേയും സാന്നിധ്യത്തില്‍ മില്‍മ എം ഡി ആസിഫ് കെ യൂസഫും എച്ച് പി സി എല്‍ സീനിയര്‍ റീജ്യണല്‍ മാനേജര്‍ (കൊച്ചിന്‍ റീട്ടെയില്‍ ആര്‍ ഒ) കെ അരുണും ധാരണാപത്രത്തില്‍ ഒപ്പിട്ടു. എറണാകുളം റീജ്യണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ (ഇ ആര്‍ സി എം പി യു) ചെയര്‍മാന്‍ എം ടി ജയന്‍, തിരുവനന്തപുരം റീജ്യണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ (ടി ആര്‍ സി എം പി യു) അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ സംബന്ധിച്ചു.
source https://www.sirajlive.com/fuel-ev-charging-stations-agreement-between-milma-and-hpcl.html
إرسال تعليق