തുടര്‍ച്ചയായ നിയമലംഘനം; റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി

തിരുവനന്തപുരം | റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ബസ് മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തിരുന്നു. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയതിനായിരുന്നു നടപടി.

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, അനവധി പോയിന്റുകളില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിച്ചതോടെയാണ് ബസ് പിടിച്ചെടുത്തത്.

ആഗസ്റ്റ് 30നാണ് ബസിന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിച്ചത്. എന്നാല്‍, ഇതിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ആയ ബസ് സ്റ്റേജ് കാര്യേജ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ പലതവണ ബസ് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

റോബിന്‍ ബസുടമ ഗിരീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

 



source https://www.sirajlive.com/continued-violation-of-the-law-robin-bus-39-s-all-india-tourist-permit-cancelled.html

Post a Comment

أحدث أقدم