മാതാവിനെ മര്‍ദിച്ചതിന് അറസ്റ്റിലായയാള്‍ ജയിലില്‍ മരിച്ച നിലയില്‍

മാവേലിക്കര | മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസില്‍ ജയിലിലായിരുന്ന മകന്‍ മരിച്ച നിലയില്‍. വട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജന്‍ (48) ആണ് മാവേലിക്കര ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത്.

നവംബര്‍ 20ന് വൈകിട്ട് മൂന്നോടെ വെട്ടിയാറുള്ള വീട്ടില്‍ വച്ച് മാതാവ് ശാന്തയോട് മദ്യപിക്കുവാന്‍ പണം ആവശ്യപ്പെടുകയും നല്‍കാത്തതിലുള്ള ദേഷ്യത്തില്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. മുന്‍പും പല പ്രാവശ്യം ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് രാജനെ പിന്തിരിപ്പിച്ചിരുന്നത്.

ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഒളിവില്‍ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു

 



source https://www.sirajlive.com/man-arrested-for-beating-mother-dies-in-jail.html

Post a Comment

Previous Post Next Post