കൊച്ചി | കിഫ്ബി മസാല ബോണ്ട് കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയത് ചോദ്യം ചെയ്താണ് അപ്പീല്‍ . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്ന് പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും സമന്‍സ് അയക്കാനുള്ള സിംഗിള്‍ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയാണെന്നും ഹരജിയില്‍ പറയുന്നു
ഐസകിന് സമന്‍സ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചാണ് ഹൈക്കോടതി ഇ ഡിക്ക് സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്.മസാല ബോണ്ടില്‍ ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു. ഈ സമന്‍സ് നിയമ വിരുദ്ധമാണെന്നായിരുന്നു ഇരുവരുടെയും വാദം. ഈ സമന്‍സില്‍ എന്തിനാണ് തന്നോട് ചില ഡോക്യുമന്റുകള്‍ ആവശ്യപ്പട്ടെതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് അറിയില്ല. അതിനാല്‍ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു ഐസക് ഹൈക്കോടതിയെ അറിയിച്ചത്.തുടര്‍ന്ന് തോമസ് ഐസകിന് സമന്‍സ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതോടൊപ്പം ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.തുടര്‍ന്ന് സമന്‍സ് പുതക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസകിന് പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്.
source https://www.sirajlive.com/kifbi-masala-bond-the-high-court-will-hear-thomas-isaac-39-s-plea-against-ed-summons-today.html
إرسال تعليق