ശബരിമല| ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ നടക്കും. മണ്ഡലപൂജയ്ക്കുശേഷം താത്കാലികമായി നടയടക്കും. രാവിലെ 10.30നും 11.30നുമിടയില്‍ തങ്കയങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുക. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല തീര്‍ത്ഥാടനത്തിന് സമാപനമാകും.ഡിസംബര്‍ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
അതേസമയം സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിപീഠം മുതല്‍ സന്നിധാനം വരെ ആളുകളുടെ നീണ്ട നിര തുടരുകയാണ്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്.
source https://www.sirajlive.com/pilgrim-rush-continues-at-sabarimala-mandala-puja-today.html
Post a Comment