ന്യൂയോർക്ക് | മാധ്യമപ്രവർത്തക ജീൻ കരളിനെ അധിക്ഷേപിച്ച കേസിൽ യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചു. പിഴത്തുകയിൽ 18 മില്യൺ ജീനിനും 65 മില്യൺ ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരായ ശിക്ഷ എന്ന നിലയിലുമാണ് കോടതി വിധിച്ചത്. അതേസമയം ട്രംപ് വിധി കേൾക്കാൻ കോടതിയിൽ കാത്തുനിന്നില്ല. വിധി പരിഹാസ്യമെന്നും സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണെന്നും ട്രംപ് ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാന്‍ഹട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മാധ്യമപ്രവർത്തക വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആരോപണം നിഷേധിച്ച ട്രംപ് മാധ്യമപ്രവർത്തക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. മാധ്യമപ്രവർത്തകയെ തനിക്ക് അറിയില്ലെന്നും വാദിച്ചു.
2019 നവംബറിൽ തന്നെ അപകീർത്തിപ്പെടുത്തുകയും തന്റെ കരിയറിനെ നശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജീൻ കരോൾ ട്രംപിനെതിരെ മാനനഷ്ടത്തിന് കേസെടുത്തു. 2022 ജനുവരിയിൽ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അധികാരം വിട്ടശേഷം തന്നെ വീണ്ടും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് അവർ ഒരു പ്രത്യേക കേസും ഫയൽ ചെയ്തു.
ലൈംഗികാതിക്രമക്കേസ് ആദ്യം വിചാരണ നടത്തി. 2022 ജൂണിൽ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കരോളിന് അഞ്ച് മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
source https://www.sirajlive.com/trump-hit-back-in-the-case-of-insulting-the-journalist-a-new-york-court-ordered-him-to-pay-83-3-million-in-damages.html
إرسال تعليق