മലപ്പുറം | ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശി ഹസീന (35)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കുട്ടിയോടൊപ്പം ഹസീനയെയും കിണറ്റില്‍ കണ്ടെത്തിയിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചങ്ങരംകുളം പേരോത്തയില്‍ റഫീഖ്-ഹസീന ദമ്പതികളുടെ മകള്‍ ഇശ മെഹ്‌റിന്‍ ആണ് മരിച്ചത്. രാവിലെ ഉമ്മയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ കണ്ടത്. കുട്ടി മരിച്ച നിലയിലായിരുന്നു.
source https://www.sirajlive.com/a-two-and-a-half-year-old-girl-was-found-dead-in-a-well-a-case-of-murder-against-the-mother.html
إرسال تعليق