യൂണിറ്റ് റോന്റീവ്യുകള്‍ക്ക് സമാപനം; കലാവസന്തം ഇനി പൂനൂരില്‍

പൂനൂര്‍ | ജാമിഅ മദീനത്തൂന്നൂര്‍ കാമ്പസുകളില്‍ യൂണിറ്റ് റൊന്റീവ്യൂവുകള്‍ സമാപിച്ചു. ജാമിഅ മദീനത്തുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റീവ്യൂ’24 ന്റെ ഭാഗമായി ഇരുപത്തിയൊമ്പത് കാമ്പസുകളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ മറ്റുരച്ചു. ‘സെന്‍സിങ് ദി സ്‌പേസസ്’ എന്ന ഈ വര്‍ഷത്തെ പ്രമേയം ചര്‍ച്ച ചെയ്ത റോന്റീവ്യൂവുകള്‍ ക്രിയാത്മകതയുടെയും അറിവനുഭവങ്ങളുടെയും വേദിയായി.

ശാഇരി കലാം, കൊളോക്കിയം, കലിഗ്രാഫിറ്റി, ആര്‍ക്കിടക്ചറല്‍ ഫോട്ടോഗ്രഫി, മസ്അല സൊല്യൂഷന്‍, ഹിഫ്‌ലുല്‍ മുതൂന്‍, പ്രോംപ്റ്റ് ക്രിയേഷന്‍, ശറഹുല്‍ മുതൂന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ പരിപാടിയെ വേറിട്ടതാക്കി.

ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ-സാംസ്‌കാരിക സംഗമങ്ങളില്‍ വിദ്യഭ്യാസ,സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരി, ഡോ. സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സീതി കോയ തങ്ങള്‍ നീറ്റിക്കല്‍, സ്വാലിഹ് മുസ്ലിയാര്‍ കക്കിടിപ്പുറം, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി കാമില്‍ സഖാഫി മമ്പീതി, യഅ്ഖൂബ് ഫൈസി, ഡോ. അബ്ദുസ്സലാം, എന്‍ അലി അബ്ദുല്ല, മജീദ് അരിയല്ലൂര്‍, സി എന്‍ ജഅ്ഫര്‍, ഡോ. സി രാവുണ്ണി, എം ലുഖ്മാന്‍, ഇ പി മുഹമ്മദ് സ്വാലിഹ് നൂറാനി, ആസഫ് നൂറാനി വരപ്പാറ, യഹ്യ സഖാഫി എക്കോമൗണ്ട്, ജുനൈദ് കൈപാണി, ബാപ്പു ഹാജി പാലസ്റ്റിന്‍ തുടങ്ങിയവര്‍ വ്യത്യസ്ത കാമ്പസുകളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു.

വിജയികളായി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ ജനുവരി 5, 6, 7 തിയ്യതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന ഹോം റോന്റീവ്യുവില്‍ മറ്റു കാമ്പസുകളുമായി മാറ്റുരയ്ക്കും. ഫെസ്റ്റിന്റെ ഭാഗമായി വിപുലവും വൈവിധ്യവുമായ പദ്ധതികളാണ് ആവിഷ് ക്കരിക്കുന്നതെന്ന് ടീം കോഗ്‌നറ്റേഴ്‌സ് പ്രതികരിച്ചു.

 



source https://www.sirajlive.com/termination-of-unit-rents-kalavasantham-is-now-in-poonur.html

Post a Comment

Previous Post Next Post