പിതാവിന്റെ മരണം; മക്കള്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട | മദ്യപാനത്തിനിടെ മക്കളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പിതാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഊന്നുകല്‍ വെട്ടേലിമല തുരുത്തിപ്പള്ളി വീട്ടില്‍ ദാസ് ആന്റണി (62)യുടെ മരണവുമായി ബന്ധപ്പെട്ടാണ് മക്കള്‍ക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച രാത്രി മക്കളും പിതാവും ചേര്‍ന്ന് മദ്യപിച്ചിരുന്നതായും ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ പിതാവുമായി ഉന്തും തള്ളുമുണ്ടായതായും പറയുന്നു. താഴെ വീണ ദാസ് ആന്റണിക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്്കൂട്ടറില്‍ വീടിനു പുറത്തേക്കു പോയതായും വീടിനു സമീപം റോഡരികില്‍ വീഴുകയുമായിരുന്നുവെന്ന് പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മക്കളായ സൈജു, ബൈജു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ആത്മഹത്യക്കു ശ്രമിച്ച സൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദാസ് ആന്റണിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

 



source https://www.sirajlive.com/death-of-father-a-case-was-registered-against-the-children.html

Post a Comment

أحدث أقدم