തിരുവനന്തപുരം | തിരുവനന്തപുരം പാലോട് കീടനാശിനി അകത്തുചെന്ന് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് (11) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ അഭിനവ് റൂമില്‍ ഇരുന്ന കീടനാശിനി ശീതള പാനീയമാണെന്ന് കരുതി കുടിക്കുകയായിരുന്നു വെന്നാണ് വിവരം.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
source https://www.sirajlive.com/drank-insecticide-thinking-it-was-a-cold-drink-a-tragic-end-for-an-eleven-year-old.html
إرسال تعليق