ഇന്ത്യന്‍ ഭൂപടം കാവിയില്‍ വരച്ച സംഭവം; പ്രതിഷേധിച്ച വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചു

കോഴിക്കോട് | ഇന്ത്യന്‍ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കോഴിക്കോട് എന്‍ ഐ ടിയില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടിയാണ് മരവിപ്പിച്ചത്. വിദ്യാര്‍ഥി നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നതു വരെയാണ് സസ്‌പെന്‍ഷന്‍ ഒഴിവാക്കിയത്. തിങ്കളാഴ്ച അപ്പീല്‍ പരിഗണിച്ചേക്കും.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതോടെ എന്‍ ഐ ടിയില്‍ നടന്നുവന്ന വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചു. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കാമ്പസിനകത്തേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ സെക്രട്ടറി യാസിര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 



source https://www.sirajlive.com/indian-map-drawn-in-saffron-the-protesting-student-39-s-suspension-process-was-frozen.html

Post a Comment

أحدث أقدم