ന്യൂഡല്‍ഹി | ദില്ലി ചലോ സമരം നടത്തുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളും സര്‍ക്കാറും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടയിലും സമര കേന്ദ്രത്തില്‍ സംഘര്‍ഷം തുടരുന്നു. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
ഹരിയാന പോലീസ് കര്‍ഷകര്‍ക്കു നേരെ റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തിരിച്ച് പോലീസിനു നേരെ കര്‍ഷകര്‍ കുപ്പി എറിഞ്ഞു.
കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രത്തിന്റെ മന്ത്രിതല ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.
source https://www.sirajlive.com/farmers-39-strike-conflict-despite-talks-rubber-bullets-and-tear-gas.html
Post a Comment