ബ്രസീലിയ | ഇസ്‌റാഈലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ച് ബ്രസീല്‍. ഫലസ്തീനെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണിത്.
ഇസ്‌റാഈലിന്റെ ആക്രമണങ്ങളെ ഫലസ്തീന്‍ ജനങ്ങള്‍ക്കെതിരായ കൂട്ടക്കുരുതി എന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ വിശേഷിപ്പിച്ചത്. ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലര്‍ എടുത്ത തീരുമാനം മാത്രമാണ് ചരിത്രത്തില്‍ ഇതിന് സമാനമായിട്ടുള്ളതെന്നും ലുല പറഞ്ഞു. ‘ഗസ്സ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് യുദ്ധമല്ല, വംശഹത്യയാണ്.’- അഡിസ് അബാബയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ലുല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ‘പട്ടാളം പട്ടാളക്കാര്‍ക്കെതിരെ നടത്തുന്ന യുദ്ധമല്ല, ഉയര്‍ന്ന പരിശീലനം ലഭിച്ച സൈന്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടത്തുന്ന യുദ്ധമാണ് ഇത്. ‘
ലുലയുടെ പരാമര്‍ശങ്ങളോട് ‘ലജ്ജാകരം’ എന്നാണ് ഇസ്‌റാഈല്‍ പ്രതികരിച്ചത്. ബ്രസീലിന്റെ തലവന്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് ഇസ്‌റഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പ്രതിരോധമെന്ന നിലയിലാണ് ഇസ്‌റാഈലിന്റെ പോരാട്ടമെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചു കൊണ്ടു തന്നെയാണ് ഇസ്‌റാഈല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നത്. പൂര്‍ണ വിജയമുണ്ടാകുന്നതു വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
source https://www.sirajlive.com/aggression-against-palestine-brazil-recalls-ambassador-from-israel.html
إرسال تعليق