കോഴിക്കോട് | കൊയിലാണ്ടിയില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന് (64) ആണ് കൊല്ലപ്പെട്ടത്.
പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്ര മുറ്റത്താണ് സംഭവം. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സത്യന്റെ പുറത്തും കഴുത്തിനും വെട്ടേറ്റു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്പ സമയത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരും.
ഹര്‍ത്താലിന് ആഹ്വാനം
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ സി പി എം നാളെ ഹര്‍ത്താല്‍ നടത്തും. സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
source https://www.sirajlive.com/cpm-local-secretary-hacked-to-death-in-koilandi-the-attack-was-during-a-festival-in-the-temple.html
Post a Comment