തിരുവനന്തപുരം | തിരുവനന്തപുരം മലയന്‍കീഴില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന് അസ്നാന് ആണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് അപകടം ഉണ്ടായത്.
അന്തിയൂര്‍ക്കോണം നീരാട്ടുകോണം വടക്കുംകര പുത്തന്‍ വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മക്കളായ ആസ്നവ്, അസ്നാന് എന്നിവരാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. സ്കൂട്ടര്‍ യാത്രികരായ എല്ലാവര്ക്കും പരിക്കേറ്റു. കുട്ടികളെ എസ് എ ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസ്നാനെ രക്ഷിക്കാനായില്ല.
ശനിയാഴ്ച രാത്രി 7.15 ഓടെ മലയന്‍കീഴ് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.
source https://www.sirajlive.com/a-three-year-old-boy-who-was-traveling-with-his-parents-met-a-tragic-end-in-a-car-accident-in-thiruvananthapuram.html
إرسال تعليق