റിയാസ് മൗലവി വധക്കേസ്: വിധി വീണ്ടും മാറ്റി

കാസര്‍കോട് | പഴയ ചൂരിയിലെ മദ്റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി കോടതി ഈ മാസം ഏഴിലേക്ക് മാറ്റിവെച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ വിധി പറയാനാണ് തീരുമാനിച്ചിരുന്നത്. ജഡ്ജി കെ കെ ബാലകൃഷ്ണന്‍ അവധിയില്‍ പോയതിനാല്‍ കേസ് ജില്ലാ കോടതി ഇന്നലെ പരിഗണിച്ചില്ല. വിധി മറ്റൊരു തീയതിക്ക് വെക്കാനായി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) യെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അജേഷ് (അപ്പു), നിതിന്‍ കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് (അഖില്‍) എന്നിവരാണ് പ്രതികള്‍. അന്തിമവാദം അടക്കം പൂര്‍ത്തിയായതോടെ ഫെബ്രുവരി 22ന് കേസ് പരിഗണിച്ച കോടതി, വിധി പറയുന്നതിനായി 29ലേക്ക് മാറ്റിവെക്കുകയായിരുന്നു.

 



source https://www.sirajlive.com/riyaz-maulvi-murder-case-verdict-changed-again.html

Post a Comment

Previous Post Next Post