തിരുവനന്തപുരം | സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം മൂന്ന് മാസം തോറും പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനം.
വിപണി വിലയനുസരിച്ച് വില ക്രമീകരണം നടത്താനാണ് തീരുമാനം. വിദഗ്ധ സമിതി റിപോര്‍ട്ട് പ്രകാരമാണ് നടപടി. സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 സാധനങ്ങള്‍ക്കാണ് വില വര്‍ധിക്കുക. സബ്സിഡി നിരക്ക് കുറക്കുന്നതാണ് വില വര്‍ധനക്ക് കാരണം. ഇതുവരെ 70 ശതമാനം വരെ വിലക്കുറവുണ്ടായിരുന്നു. ഇനി മുതല്‍ വിപണി വിലയിലും 35 ശതമാനം കിഴിവ് മാത്രമാണ് സപ്ലൈകോയില്‍ ലഭിക്കുക.
സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് വില വര്‍ധനക്ക് മന്ത്രിസഭ തീരുമാനിച്ചത്. വില വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
source https://www.sirajlive.com/supplyco-price-hike-reform-in-three-months.html
إرسال تعليق