ഇസ്‌റാഈല്‍ ആക്രമണം; ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള കെയ്‌റോ ചര്‍ച്ചകള്‍ വിഫലം

കെയ്‌റോ | ഇസ്‌റാഈല്‍ ആക്രമണത്തിന് വിരാമമിട്ട് ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വിഫലം. ഈജിപ്ത്, അമേരിക്ക, ഖത്വര്‍. ഇസ്‌റാഈല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ കെയ്‌റോയില്‍ നടന്ന സംഭാഷണങ്ങളാണ് ഫലമൊന്നുമുണ്ടാക്കാനാകാതെ പിരിഞ്ഞത്.

അതിനിടെ, റഫയില്‍ കരയാക്രമണം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തില്‍ ഇടപെടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ഥന അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)ക്ക് ലഭിച്ചു.

ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനിസിലുള്ള നസ്സര്‍ ആശുപത്രിവിട്ടുപോകാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികള്‍ക്ക് സുരക്ഷിത പാതയൊരുക്കണമെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നസ്സര്‍ മെഡിക്കല്‍ കോംപ്ലക്‌സ് ഒഴിപ്പിക്കാന്‍ ഇസ്‌റാഈല്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണിത്.

ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 28,473 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 68,146 പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ഇസ്‌റാഈലിനെതിരെ നടത്തിയ ആക്രമണത്തില്‍ 1,139 പേരും കൊല്ലപ്പെട്ടു.



source https://www.sirajlive.com/israeli-attack-cairo-talks-to-restore-peace-in-gaza-fail.html

Post a Comment

Previous Post Next Post