പത്തനംതിട്ട | പതിനഞ്ചു വര്‍ഷം മുന്‍പ് തന്റെ പിതാവ് യു ഡി എഫിന് സമ്മാനിച്ച ദുരിതമാണ് ആന്റോ ആന്റണിയെന്നും ഇത് തങ്ങള്‍ തന്നെ തീര്‍ക്കേണ്ട ഗതികേടാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്.
പത്തനംതിട്ട ലോക്‌സഭ സീറ്റ് തനിക്ക് തരണമെന്ന് എ കെ ആന്റണിയോട് ശിപാര്‍ശ ചെയ്യാന്‍ 15 വര്‍ഷം മുന്‍പ് ആന്റോ ആന്റണി ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. ചേട്ടന്‍ പറഞ്ഞാല്‍ കിട്ടും. എങ്ങനെയെങ്കിലും എ കെ ആന്റണിയെ പറഞ്ഞ് സമ്മതിപ്പിക്കണമെന്നായിരുന്നു ആന്റോയുടെ ആവശ്യം. തുടര്‍ന്ന് പി സി ജോര്‍ജ് ആന്റണിയെ വിളിച്ച് കാര്യം പറഞ്ഞു.
ആന്റോയൊക്കെ നിന്നാല്‍ ജയിക്കുമോ എന്നായിരുന്നു ആന്റണിയുടെ ചോദ്യം. ചേട്ടന്‍ അയാളെ സ്ഥാനാര്‍ഥിയാക്കി ഇങ്ങ് താ ഒന്നര ലക്ഷം വോട്ടിന് ജയിപ്പിക്കാമെന്നായിരുന്നു പപ്പയുടെ ഉറപ്പ്. അതു പോലെ തന്നെ സംഭവിച്ചു. ഇപ്പോള്‍ ആന്റോയെ താഴെ ഇറക്കാന്‍ അതേ ആന്റണിയുടെ മകന്‍ അനിലിനെ കൊണ്ടു വരേണ്ടി വന്നു. ആന്റോയും സഹോദരനും ചേര്‍ന്ന് പുഞ്ഞാറ്റിലെ സഹകരണ ബാങ്കില്‍ നിന്ന് കോടികള്‍ അടിച്ചു മാറ്റിയെന്നും അതു കാരണം ആ നാട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
source https://www.sirajlive.com/39-the-misery-brought-by-my-father-we-must-settle-it-ourselves-39.html
Post a Comment