അന്തര്‍ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

മലപ്പുറം | അന്തര്‍ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സ്ഥലമുടമയെന്ന വ്യാജേന പ്രതി നഹാസ് ആശുപത്രിക്ക് പിന്‍വശത്തെ പറമ്പ് വൃത്തിയാക്കാന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തൊഴിലാളികള്‍ ജോലി തുടങ്ങിയതോടെ അവര്‍ അഴിച്ചു വെച്ച ഷര്‍ട്ടും ബാഗുമെടുത്ത് ഇയാള്‍ ഓടിമറയുകയായിരുന്നു.

ബീഹാര്‍ സ്വദേശികളായ മുഹമ്മദ് അസ്ലം, ജാഹിദ്, ദുല്‍ഫിക്കാര്‍ എന്നിവരുടെ പതിനാറായിരം രൂപയും മൊബൈലുമാണ് കവര്‍ന്നത്. ഇതിന് ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താനായി സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നഹാസ് ആശുപത്രി പരിസരത്തെ സി സി ടി വി ക്യാമറയില്‍ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭ്യമായത്.



source https://www.sirajlive.com/interstate-workers-were-called-for-work-and-robbed-of-money-and-mobile-phones.html

Post a Comment

Previous Post Next Post