കണ്ണൂര്‍ | കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ്(69) അന്തരിച്ചു. അധ്യാപകന്‍, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1955 ഒക്ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ടി എൻ പ്രകാശ് കണ്ണൂര്‍ സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, തലശ്ശേരി വിദ്യാഭ്യാസ ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി ടി ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ് ബി ടി സാഹിത്യ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്്ലസ് കൈരളി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തിരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍(കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ…, ചന്ദന (നോവലെറ്റുകള്‍), തിരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍(ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി(ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍),
പരേതരായ എം കൃഷ്ണന്‍ നായരുടെയും എം കൗസല്യയുടെയും മകനാണ്. കടമ്പൂര്‍ ഹയര്‍ സെക്കൻഡറി റിട്ട. പ്രധാനാധ്യാപിക ഗീതയാണ് ഭാര്യ.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
source https://www.sirajlive.com/tn-prakash-passed-away.html
إرسال تعليق