കണ്ണൂര്‍ | പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ വികൃതമാക്കിയ സംഭ വത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയെ ആണ് കസ്റ്റ ഡിയിലെടുത്തത്. ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.
ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. രാസ പദാര്‍ഥമാണ് സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഒഴിച്ച തെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് ഒഴിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
നായനാരുടെയും കോടിയേരിയുടെയും ചടയന്‍ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സ്മൃതി കുടീ രങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവന്‍ സി സി ടി വി ദൃശ്യങ്ങളും പരി ശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവര്‍ നിരീക്ഷണത്തിലാണ്. ഒഴിച്ച ദ്രാവകം എന്താണെന്നു ലാബ് പരിശോധനാ ഫലം വന്നാലെ വ്യക്തത വരു. ഡോഗ് സ്‌ക്വാഡ്
പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്. സാമൂഹികവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എ സി പി സി ബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
source https://www.sirajlive.com/one-arrested-in-case-of-defacement-of-memorials-of-cpm-leaders-in-payyambalam.html
إرسال تعليق