കള്ളക്കടല്‍ പ്രതിഭാസം; നാളെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം | കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ‘കള്ളക്കടല്‍’ പ്രതിഭാസത്തിന്റെ ഭാഗമാണിത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ വേഗത സെക്കന്‍ഡില്‍ അഞ്ച് സെന്റീമീറ്ററിനും 20 സെന്റീ മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ കേന്ദ്രം വ്യക്തമാക്കി.

പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഒമ്പത് മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കന്‍ഡില്‍ അഞ്ച് സെന്റീമീറ്ററിനും 30 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വടക്കന്‍ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ അഞ്ച് മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 10 സെന്റീമീറ്ററിനും 80 സെന്റീമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

 



source https://www.sirajlive.com/the-smuggling-phenomenon-chance-of-high-waves-and-storm-surge-tomorrow.html

Post a Comment

Previous Post Next Post