തിരുവനന്തപുരം|തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാന മാര്‍ഗം രാത്രി പത്ത് മണിയോടെയാണ് മോദി കൊച്ചി വിമാനത്താവളത്തിലെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി അദ്ദേഹം താമസിച്ചത്. രാവിലെ 9 മണിയോടെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് മോദിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും നടക്കും. തുടര്‍ന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്ക് പോകും. ജനുവരി മുതല്‍ ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
മോദിക്ക് ഇന്ന് തമിഴ്‌നാട്ടിലും പൊതുയോഗമുണ്ട്. വൈകീട്ട് 4.15ന് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിക്ക് നാളെയും തമിഴ്‌നാട്ടില്‍ പരിപാടികള്‍ ഉണ്ട്. ഈ മാസം 19നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. ഈ വര്‍ഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്.
അതേസമയം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ ഇറങ്ങും. ഇന്ന് രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ അദ്ദേഹം സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
വൈകീട്ട് ആറിന് കോഴിക്കോട്ട് യു ഡി എഫിന്റെ മഹാറാലിയില്‍ അദ്ദേഹം സംബന്ധിക്കും. തിങ്കള്‍, ചൊവ്വ ദിനങ്ങളിലാണ് രാഹുല്‍ വയനാട്ടില്‍ തങ്ങുക. 18 ന് രാവിലെ കണ്ണൂര്‍, വൈകീട്ട് മൂന്നിന് പാലക്കാട്, അഞ്ചിന് കോട്ടയം എന്നിവിടങ്ങളിലെ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 22ന് തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലും രാഹുല്‍ പ്രചാരണത്തിനെത്തും.
source https://www.sirajlive.com/prime-minister-narendra-modi-reached-kochi-rahul-gandhi-will-visit-wayanad-today.html
إرسال تعليق