സഊദിയിലെ റോസാപ്പൂ ഉത്പാദനം ഇരുനൂറു കോടിയിലെത്തും

താഇഫ്| സുസ്ഥിര ഗ്രാമീണ കാര്‍ഷിക വികസന പരിപാടിയുടെ ഭാഗമായി റോസാപ്പൂക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സഊദി അറേബ്യ. 2026 ഓടെ റോസാപ്പൂക്കളുടെ ഉത്പാദനം ഇരുനൂറു കോടിയിലെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2023-ല്‍ 433 ഗുണഭോക്താക്കള്‍ വഴി റോസാപ്പൂവിന്റെ ഉത്പാദനത്തില്‍ 34% വര്‍ധനയാണ് രേഖപ്പെടുത്തിയത്. പദ്ധതിക്കായി റോസാപ്പൂ കൃഷി സ്ഥലങ്ങളായ തായിഫ്, ജിസാന്‍ മേഖലകളില്‍ പുതിയ നഴ്‌സറികള്‍ സ്ഥാപിക്കുക്കുകയും ജിസാനില്‍ അബു ആരിഷില്‍ റോസാപ്പൂക്കള്‍ക്കും ചെടികള്‍ക്കുമായി എക്‌സ്ട്രാക്ഷന്‍ പ്ലാന്റും റോസാപ്പൂക്കളുടെയും ഔഷധ, സുഗന്ധ സസ്യങ്ങളുടെയും രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി മൊബൈല്‍ ക്ലിനിക്കുകകളും സ്ഥാപിക്കും.

മികച്ച ഉത്പാദനം ലക്ഷ്യമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും ഇതിനായി പ്രയോജനപ്പെടുത്തും. രാജ്യ തലസ്ഥാനമായ റിയാദില്‍ ഉയര്‍ന്ന നിലവാരമുള്ള റോസാപ്പൂക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ടിഷ്യൂകള്‍ച്ചര്‍ ലബോറട്ടറിയും പുതുതായി സ്ഥാപിക്കും.

 



source https://www.sirajlive.com/rose-production-in-saudi-will-reach-two-hundred-crores.html

Post a Comment

أحدث أقدم