സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

തൃശൂര്‍ | സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എം എം വര്‍ഗീസിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. ഇഡിയുടെ കത്തിനെ തുടര്‍ന്നാണ് ഇന്‍കം ടാക്സ് പരിശോധന നടത്തിയത്.

പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം എം എം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ഹാജരാകണമെന്നും ഇഡി നിര്‍ദേശമുണ്ട്.

പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങളാണ് ഇഡിയും ആദായനികുതി വകുപ്പും ആരാഞ്ഞത്. സി പി എം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായിരുന്നു. ബാങ്കിലേക്ക് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

 



source https://www.sirajlive.com/cpm-thrissur-district-secretary-mm-varghese-was-questioned-by-income-tax-officials.html

Post a Comment

Previous Post Next Post