കൊച്ചി | ആലുവയില്‍ മാധ്യമപ്രവര്‍ത്തകയുടെ വീടിന് നേരെ ഗുണ്ടാ സംഘത്തിന്‍രെ ആക്രമണം. കലാകൗമുദി റിപ്പോര്‍ട്ടര്‍ ജിഷയുടെ വീടാണ് സംഘം തകര്‍ത്തത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളും തല്ലി തകര്‍ത്തു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
പ്രതികളും ജിഷയുടെ ബന്ധുവും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ ജിഷയാണ് മധ്യസ്ഥത വഹിച്ചിരുന്നത്. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ നാലു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
source https://www.sirajlive.com/a-journalist-39-s-house-was-vandalized-in-aluva.html
إرسال تعليق