നീലേശ്വരം | നേത്രാവതി, കാച്ചിഗുട എക്‌സ്പ്രസ്സുകള്‍ക്ക് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അനുവദിച്ച സ്റ്റോപ്പ് തുടരും. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്നു.
2024 ഫെബ്രുവരി 17 മുതല്‍ നേത്രാവതി എക്‌സ്പ്രസ്സിനും മാര്‍ച്ച് ഒമ്പത് മുതല്‍ കാച്ചിഗുഡ എക്‌സ്പ്രസ്സിനും പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി യഥാക്രമം ആഗസ്റ്റ് 16, സെപ്തംബര്‍ ആറ് എന്ന തീയതികളില്‍ അവസാനിക്കാനിരിക്കെയാണ് സ്റ്റോപ്പ് നീട്ടി ഉത്തരവായത്.
സ്റ്റോപ്പ് അനുവദിച്ചതിനു ശേഷവും തുടര്‍ന്ന് ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം നിലവില്‍ വന്നതും കാരണം, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്ടീവ് (എന്‍ ആര്‍ ഡി) ദക്ഷിണ റെയില്‍വേ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്റ്റോപ്പുകള്‍ നീട്ടി ഉത്തരവായത്.
source https://www.sirajlive.com/nethravati-and-kachiguda-express-will-continue-to-have-their-allotted-stop-at-nileswaram-railway-station.html
Post a Comment