കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി അന്തരിച്ചു

തൊടുപുഴ |  പണ്ഡിതനും പ്രഭാഷകനുമായ തെക്കേമുരഞ്ഞൂര്‍ വീട്ടില്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാഖ് മൗലവി(75) നിര്യാതനായി. ഇന്ന് ജുമുഅ നമസ്‌കാര ശേഷം രണ്ട് മണിയോടെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഖബറടക്കം ശനിയാഴ്ച രാവിലെ 8 മണിക്ക് കുടയുത്തൂര്‍ മുഹിയിദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തൊടുപുഴ താലൂക്ക് ട്രഷററാണ്. മുവാറ്റുപുഴ പേട്ട ജുമാ മസ്ജിദ്, മുവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ്, മുവാറ്റുപുഴ മങ്ങാട്ട് ജുമാ മസ്ജിദ്, തൊടുപുഴ ചിലവ് ജുമാ മസ്ജിദ്, ഈരാറ്റുപേട്ട ജുമ മസ്ജിദ്, മാറാടി ജുമ മസ്ജിദ്, എറണാകുളം കോമ്പാറ ജുമ മസ്ജിദ്, പന്തളം കടക്കാട് ജുമ മസ്ജിദ്, കൊല്ലം കാരാളികോണം ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഇമാമായും അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ സഫിയ കൂടരഞ്ഞി തോട്ടും കരയില്‍ കുടുംബാംഗം .മക്കള്‍ : ജലാലുദ്ദീന്‍, ജമാലുദ്ദീന്‍ മൗലവി, സലിം മൗലവി, അഷറഫ് മൗലവി, സൗദ ബിവി . മരുമക്കള്‍: നിസാ മോള്‍, അന്‍സല്‍ന, ഖദീജ, റാബിയ, കെ എച്ച് ഇസ്മായില്‍ മൗലവി

 



source https://www.sirajlive.com/kanjar-abdurrazakh-maulavi-passed-away.html

Post a Comment

أحدث أقدم