ഡൽഹിയിൽ ശിശുസംരക്ഷണ കേന്ദ്രത്തിൽ തീപിടുത്തം; ഏഴ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി | ശനിയാഴ്ച രാത്രി കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാറിൽ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ബേബി കെയർ സെൻ്ററിനോട് ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലേക്കും തീ പടർന്നു. എന്നാൽ അവിടെ ആരും ഇല്ലാതിരുന്നത് ജീവഹാനി ഒഴിവാക്കി. ബേബി കെയർ സെൻ്ററിനുള്ളിൽ വൻതോതിൽ ഓക്സിജൻ സിലിണ്ടറുകൾ കിടന്നിരുന്നത് തീ പടരാൻ ആക്കം കൂട്ടിയെന്ന് കരുതുന്നു.

തീപിടിത്തത്തിൽ ചില ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് സംഭവസ്ഥലത്ത് തന്നെ ദൃശ്യമാണ്. 16 അഗ്നിശമന സേന വാഹനങ്ങൾ രാത്രി തന്നെ സ്ഥലത്തെത്തി 50 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ദുഃഖം രേഖപ്പെടുത്തി.

 



source https://www.sirajlive.com/fire-breaks-out-at-childcare-center-in-delhi-a-tragic-end-for-seven-newborn-babies.html

Post a Comment

أحدث أقدم