പാലക്കാട് | അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ഒരു ആദിവാസി യുവതികൂടി മരിച്ചു. അഗളി മേലെ കണ്ടിയൂര്‍ സ്വദേശിനി സൗമ്യ(25) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരിവാള്‍ രോഗത്തെ തുടര്‍ന്ന് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി ഉയര്‍ന്നു.
ഇന്ന് രാവിലെയാണ് അരിവാള്‍ രോഗബാധിതയായ കൊല്ലംകടവ് ഊരിലെ വള്ളി (26) മരിച്ചത്. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു വള്ളി.
source https://www.sirajlive.com/another-young-woman-died-of-sickle-cell-disease-in-attapadi.html
Post a Comment