വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ച സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് | ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പാണ് നടപടി സ്വീകരിച്ചത്. എടക്കര സ്വദേശി പി സല്‍മാനെതിരെയാണ് നടപടി. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ നല്ലളം പോലീസ് കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവണ്ണൂര്‍ സ്‌കൂളിന് സമീപത്തായി സംഭവമുണ്ടായത്. സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെവിദ്യാര്‍ഥിനി ഫാത്തിമ റിനയെ (18) സ്വകാര്യബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ ഫാത്തിമ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോഴിക്കോട്-മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാസ് എന്ന ബസാണ് അപകടം വരുത്തിയത്.

 



source https://www.sirajlive.com/the-incident-where-a-student-was-hit-by-a-private-bus-the-driver-39-s-license-was-suspended.html

Post a Comment

أحدث أقدم