തിരുവനന്തപുരം | കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ നിരവധി മലയാളികള്‍ മരിച്ച സാഹചര്യത്തില്‍ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരണത്തില്‍ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു.
ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരില്‍ ഏറെ പേരും മലയാളികളെന്നാണ് വിവരം. ഇവരോടുള്ള ആദര സൂചകമായി ലോക കേരളസഭ നിര്‍ത്തിവ യ്ക്കണമെന്ന് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
source https://www.sirajlive.com/fire-chennithala-to-adjourn-lok-kerala-sabha.html
Post a Comment