പട്ടിക വര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണം ഓണ്‍ലൈന്‍ ആക്കി; ചുമതലയേറ്റ ശേഷം മന്ത്രി ഒ ആര്‍ കേളുവിന്റെ ആദ്യ തീരുമാനം

തിരുവനന്തപുരം |  പട്ടിക വര്‍ഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികള്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയാക്കും. വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേറ്റ ഒ ആര്‍ കേളുവാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ തീരുമാനമാണിത്. വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് കൂടുതല്‍ സഹായകരമായ തീരുമാനമെടുത്തത്.

ചികിത്സാ സഹായ വിതരണ നടപടികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്കുള്ള ചികില്‍സാ സഹായ വിതരണം കൂടുതല്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് വൈകീട്ടാണ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് ഒ ആര്‍ കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രികൂടിയാണ്‌



source https://www.sirajlive.com/distribution-of-medical-aid-to-scheduled-castes-has-been-made-online-minister-or-kelu-39-s-first-decision-after-assuming-office.html

Post a Comment

أحدث أقدم