ബാർബഡോസ് | ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ട്വന്റി20 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്.
‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതിൽ കപ്പുയർത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അടുത്ത തലമുറ ഏറ്റെടുക്കാനുള്ള സമയമായി. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്’. കോഹ്‌ലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് കോഹ്‌ലി പടിയിറങ്ങുന്നത്. ഒരു ഘട്ടത്തിൽ ബാറ്റിംഗിൽ വൻ തകർച്ച നേരിട്ട ഇന്ത്യയെ കൈപിടിച്ച് ഭേദപ്പെട്ട സ്കോറിലേക്ക് ഉയർത്തിയത് കോഹ്‌ലിയായിരുന്നു. 59 പന്തിൽ 76 റൺസാണ് കോഹ്‌ലി നേടിയത്. ഫൈനലിലെ താരവും കിങ് കോഹ്‌ലിയാണ്.
ട്വന്റി ട്വന്റിയിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഐ പി എൽ മത്സരങ്ങളിലും കോഹ്‌ലി തുടർന്നും കളിക്കും.
source https://www.sirajlive.com/virat-kohli-announced-his-retirement-after-winning-the-twenty20-title.html
Post a Comment